ഇന്ത്യയില്‍ ഗാര്‍ഹിക പീഡന കേസ് 468; കേരളത്തില്‍ 376; രാജ്യത്തെ ഗാര്‍ഹിക പീഡന കേസുകള്‍ കൂടുതലും കേരളത്തില്‍; സ്ത്രീധന മരണം യുപിയിൽ 2138; കേരളത്തിൽ 12; ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നതെന്ത്…..?
കൊച്ചി: രാജ്യത്തെ ഗാര്‍ഹിക പീഡന കേസുകള്‍ കൂടുതലും കേരളത്തില്‍.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളിലാണിത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം 376 കേസുകളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് മരണങ്ങളും സംസ്ഥാനത്ത് നടന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ യു പിയിലാകട്ടെ 2138 മരണങ്ങളാണ് ഇത്തരത്തില്‍ നടന്നിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ ഗാര്‍ഹിഗ പീഡന കണക്കുകള്‍ കൂടുന്നതിന് കാരണം സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണെന്ന അഭിപ്രായവും നിയമ വിദഗ്ദര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള മരണത്തില്‍ കുറവുള്ളതും ഇതുകൊണ്ടാണെന്നും അഭിപ്രായമുണ്ട്.
ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 473 കേസുകളാണ്. ഇതില്‍ 376 ഉം കേരളത്തിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതായത് 80 ശതമാനം കേസുകളും കേരളത്തിലെന്നാണ് കണക്ക്.
രണ്ടാമതുള്ള ജാര്‍ഖണ്ഡില്‍ 67 കേസുകളും മധ്യപ്രദേശില്‍ 10 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മറ്റ് വടക്കേയിന്ത്യൻ സംസ്ഥാനങ്ങളില്‍ രജസിറ്റര്‍ ചെയ്യുന്ന കേസുകള്‍ കുറവാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയോ പരാതി നല്‍കാനുള്ള ഭയമോ ആകാം ഇതിന് കാരണമെന്നും നിയമവിദഗ്ദര്‍ക്ക് അഭിപ്രായമുണ്ട്.
കേരളത്തിലെ ഈ കണക്കുകള്‍ ഒട്ടും ആശങ്ക ജനകമല്ലെന്നും സാമൂഹികയും നിയമപരവുമായ അവബോധം ഉളളത് കൊണ്ടാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നുമാണ് സുപ്രീം കോടതി അഭിഭാഷകനായ എംആര്‍ അഭിലാഷ് ചൂണ്ടികാട്ടിയത്. ഉത്തര്‍പ്രദേശിലെ കുറഞ്ഞ ഗാര്‍ഹിക പീഡന നിരക്കും ഉയര്‍ന്ന സ്ത്രീധന മരണ നിരക്കും ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ പതിനെട്ടാം സ്ഥാനത്താണ് കേരളം. 2022 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 12 കേസുകളാണ്.
ഒന്നാം സ്ഥാനത്തുളള ഉത്തര്‍പ്രദേശില്‍ 2138 ഉം ബിഹാറില്‍ 1057 സ്ത്രീധന മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.