വിദേശികളുടെ വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. വിദേശ സഞ്ചാരികളുടെ വരവ് 50 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഒൻപത് മാസം കൊണ്ട് കേരളത്തില്‍ 4.5 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയിരുന്നു.
നിലവില്‍, വലിയ മുതല്‍മുടക്കില്‍ തുടങ്ങിയ പല ഹോം സ്റ്റേകളും ലാഭമില്ലാതെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ്. അതേസമയം, ആഭ്യന്തര സഞ്ചാരികള്‍ കൂടിയിട്ടുണ്ട്.പണമൊഴുക്ക് കുറഞ്ഞു വരുകയാണ്.സൗകര്യങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് 750 രൂപ മുതല്‍ 15,000 രൂപ വരെയുള്ള ഹോംസ്റ്റേ മുറികള്‍ ലഭ്യമാണ്.
വിദേശികളാണ് വില കൂടിയ മുറികള്‍ ബുക്ക് ചെയ്യുന്നത്. മാത്രമല്ല, രണ്ട് മുതല്‍ അഞ്ച് ദിവസം വരെ താമസിക്കുന്നവരുമുണ്ട്. വിദേശികളുടെ എണ്ണം കുറഞ്ഞതിനാല്‍ മേഖലയിലേക്കുള്ള പണമൊഴുക്ക് 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര സഞ്ചാരികളേറെയും 1,000-3,000 രൂപ വരെയുള്ള മുറികളാണ് ബുക്ക് ചെയ്യുന്നത്. ഏറെപ്പേരും ഒറ്റരാത്രി മാത്രമാകും തങ്ങുക. അവധി ദിവസങ്ങളിലാണ് 90 ശതമാനം ആഭ്യന്തര സഞ്ചാരികളും എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group