Spread the love

സ്വന്തം ലേഖകന്‍
കോട്ടയം: തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തില്‍ ഏതു സമയത്തും നിലംപതിക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ അപകടകരമായ ഭാഗം ഇതുവരെ പൊളിച്ചു നീക്കിയില്ല. ബസ് സറ്റാന്‍ഡിന്റെ വടക്കേ അറ്റത്തെ കെട്ടിട ഭാഗമാണ് ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നത്. ഈ ഭാഗം ഉടന്‍ അടര്‍ന്നു വീഴുമെന്നു പറഞ്ഞ് സമീപത്തെ രണ്ടു കടക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. മൂന്നു മാസമായിട്ടും ഇതുവരെ ഈ ഭാഗം അടര്‍ന്നു വീണിട്ടില്ല. ഒരു ചറിയ കഷണം പോലും അടര്‍ന്നു വീണിട്ടില്ല. അതേ സമയം രണ്ടു കടക്കാരെ ഇതിന്റെ പേരില്‍ ഒഴിപ്പിക്കുകയും ചെയ്തു.

video
play-sharp-fill

കെട്ടിടം പൊളിക്കുന്നതിനാവശ്യമായ വൈദ്യുതി കണക്ഷന്‍ ഈ ഭാഗത്തു നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ ഉടനെയൊന്നും ഇവിടം പൊളിക്കുന്നില്ല എന്നാണ് അറിയുന്നത്. മൂന്നു ദിവസത്തിനകം ബസ്റ്റാന്‍ഡിന്റെ എല്ലാ വശങ്ങളും പൂര്‍ണമായി പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് മൈതാനമാക്കും. ഇവിടെയാണ് കോട്ടയത്തെ നവകേരള സദസിനുള്ള പന്തല്‍ കെട്ടുന്നത്. സറ്റാന്‍ഡിന്റെ കിഴക്കു ഭാഗത്തെ ഷട്ടര്‍ ഉള്‍പ്പെടെയുള്ള ഭിത്തി ഇപ്പോള്‍ പൊളിക്കുന്നില്ല. നവ കേരള സദസ് കഴിഞ്ഞേ ഇത് പൊളിക്കുകയുള്ളു. അവിടെ കര്‍ട്ടന്‍ ഉപയോഗിച്ച് മറയ്ക്കും.

അയ്യായിരം പേര്‍ക്കുള്ള ഇരിപ്പിടമാണ് തിരുനക്കര ബസ് സറ്റാന്‍ഡ് മൈതാനത്ത് തയാറാക്കുന്നത്. ബസ് കയറുന്ന ഭാഗത്താണ് നവകേരള സദസിനുള്ള പ്രവേശന കവാടം. ബസ് ഇറങ്ങി പോകുന്ന ഭാഗം പുറത്തേക്കുള്ള വഴിയായും ഉപയോഗിക്കും. 13നാണ് കോട്ടയം മണ്ഡലത്തിലെ നവകേരള സദസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group