video
play-sharp-fill

മെഡിക്കല്‍ കോളേജിലെ ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പംനിന്ന നഴ്‌സിന്റെ സ്ഥലംമാറ്റ ഉത്തരവിന് സ്‌റ്റേ ; സ്ഥലമാറ്റം രണ്ടു മാസത്തേക്ക് നടപ്പാക്കരുത്, അനിതയുടെ ഭാഗം കേള്‍ക്കണമെന്നും ഉത്തരവ്

മെഡിക്കല്‍ കോളേജിലെ ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പംനിന്ന നഴ്‌സിന്റെ സ്ഥലംമാറ്റ ഉത്തരവിന് സ്‌റ്റേ ; സ്ഥലമാറ്റം രണ്ടു മാസത്തേക്ക് നടപ്പാക്കരുത്, അനിതയുടെ ഭാഗം കേള്‍ക്കണമെന്നും ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പംനിന്ന സീനിയര്‍ നഴ്സിങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ.

അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലാണ് സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയുടെ സ്ഥലംമാറ്റം തടഞ്ഞത്. സ്ഥലമാറ്റം രണ്ടു മാസത്തേക്ക് നടപ്പാക്കരുതെന്നും അനിതയുടെ ഭാഗം കേള്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഉത്തരവുമായി വന്നിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാൻ അധികൃതര്‍ തയ്യാറാകാതിരുന്നതോടെ അനിത പ്രിൻസിപ്പാളിന്റെ ഓഫിസിന് മുൻപില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇടുക്കി മെഡിക്കല്‍ കോളജിലേക്കാണ് അനിതയെ സ്ഥലം മാറ്റിയത്.

കഴിഞ്ഞ മാര്‍ച്ച്‌ 18-ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ പാതിമയക്കത്തില്‍ കിടക്കവെ യുവതിയെ ആശുപത്രി അറ്റൻഡര്‍ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് കേസ്.

ആശുപത്രിജീവനക്കാര്‍ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചകാര്യം അതിജീവിത അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ അനിതയോട് പറയുകയും അവര്‍ സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു. അന്വേഷണകമ്മിറ്റിക്ക് മുമ്പാകെ അതിജീവിതയ്ക്ക് അനുകൂലമായി അനിത മൊഴിനല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ ഭരണാനുകൂലസംഘടനാ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയ സംഭവവുമുണ്ടായി. ഇതുസംബന്ധിച്ച്‌ അനിത പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രൻസിപ്പല്‍ നിയോഗിച്ച സമിതി അന്വേഷണം നടത്തിയിരുന്നെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല.