Spread the love

ആലപ്പുഴ: ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

video
play-sharp-fill

അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകൻ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഹേഷിനെ തീകൊളുത്തി കൊലപ്പെടുത്തിയതിന് ശേഷം ശോഭ തീകൊളുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാ‌ര്‍ അമ്മയെയും മകനെയും വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ മഹേഷ് മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ശോഭ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇവരുടെ ഭര്‍ത്താവ് നാല് വര്‍ഷം മുൻപ് മരിച്ചിരുന്നു. ശോഭയും മഹേഷും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.