ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍, റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ വീട് പെട്രോള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കാൻ ശ്രമം.

Spread the love

കോട്ടയം : ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡില്‍ കഴിയുന്ന പ്രതിയുടെ വീട് പെട്രോള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കാൻ ശ്രമിച്ചു. വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറി കത്തി നശിച്ചു. ആട്ടുകാരൻ കവല റോഡില്‍ അനിയത്തി കവലയ്ക്ക് സമീപം താമസിക്കുന്ന പിസി വര്‍ക്കിയുടെ വീടിനു നേരെയാണ് ബോംബ് ആക്രമണം നടന്നത്. വലിയ ശബ്ദവും തീ ഗോളവും കണ്ട് വീട്ടുകാര്‍ അലറി വിളിച്ച്‌ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

video
play-sharp-fill

 

 

 

ഓടിക്കൂടിയ സമീപവാസികളും വീട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച്‌ തീ അണച്ചു. സംഭവം അറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു. സമീപനാളില്‍ വര്‍ക്കിയുടെ മകൻ അനിലിന്റെ ഭാര്യ ഷൈമോള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വര്‍ക്കിയുടെ മകൻ അനില്‍ റിമാൻഡില്‍ ആണ്.

 

 

 

തനിക്ക് ആരുമായും ശത്രുതയില്ലന്നും സംഭവത്തിന് പിന്നിലെ ക്രിമിനലുകളെ നിയമത്തിനും മുന്നിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാനും ഭാര്യയും പേരക്കുട്ടിയും അടക്കമുള്ളവര്‍ ആയിരുന്നു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നതെന്നും വര്‍ക്കി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group