play-sharp-fill
പാലായിൽ തോട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഇന്ന് രാവിലെ ഒൻപതിന് ഭരണങ്ങാനം സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും; സംസ്ക്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്

പാലായിൽ തോട്ടിൽ വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം; ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഇന്ന് രാവിലെ ഒൻപതിന് ഭരണങ്ങാനം സ്‌കൂളിൽ പൊതുദർശനത്തിന് വെയ്ക്കും; സംസ്ക്കാരം ഉച്ചകഴിഞ്ഞ് മൂന്നിന്

കോട്ടയം :ഭരണങ്ങാനം സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെലൻ അലക്‌സിന്റെ ഭൗതീക ശരീരം ഭരണങ്ങാനം ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 9 ന് പൊതുദർശനത്തിനു വയ്ക്കും.

ഇന്നലെ രാത്രിയോടെയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ബന്ധുക്കളും പൊതുപ്രവർത്തകരും ചേർന്ന് ഭൗതീക ശരീരം ഏറ്റുവാങ്ങി പാലാ മരിയൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ എട്ടരയോടെ ഭൗതീക ശരീരം വിലാപയാത്രയായി ഭരണങ്ങാനം സ്‌കൂളിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. വിദ്യാർത്ഥികളും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിക്കും. തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞു 3 ന് വസതിയിലെ പ്രാർത്ഥനാ ശുശ്രുഷകൾക്കു ശേഷം ഭരണങ്ങാനം പള്ളിയിൽ സംസ്ക്കാരം നടക്കും

22 ആം തീയതി പതിവ് പോലെ സ്‌കൂളിൽ പോയ ഹെലൻ അലക്‌സ് സ്‌കൂൾ വിട്ട് വീട്ടിലേക്കു വരുന്ന വഴിയിൽ തോട്ടിലെ വെള്ളം കനത്ത മഴയെ തുടർന്ന് റോഡിലേക്ക് ഇരച്ചു കയറിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു .കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിയെ നാട്ടുകാരാണ് രക്ഷപെടുത്തിയെങ്കിലും ഹെലൻ ഒഴുക്കിൽ പെടുകയായിരുന്നു