ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചു  ; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്; സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറൽ 

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു

രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികള്‍ തമ്മിലടിച്ചതിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്‌.