
സ്വന്തം ലേഖകൻ
കോട്ടയം :കോട്ടയത്തെ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിച്ച് പ്രതിഷേധ സമരം നടത്തി. ചീഫ് ജുഡീഷ്യൽ കോടതിയിൽ നിന്നുമുള്ള പരാതി പ്രകാരം മുതിർന്ന അഭിഭാഷകൻ അഡ്വ. നവാബ് എം പി ക്കെതിരെ എഫ്ഐആർ എടുത്ത നടപടിയിലും അഭിഭാഷകരോട് മോശമായ രീതിയിലുള്ള പെരുമാറ്റത്തിനെതിരെയുമാണ് കോട്ടയത്തെ അഭിഭാഷകർ സമരം നടത്തിയത്.
ബാർ അസോസിയേഷൻ പ്രസിഡന്റ് കെ എ പ്രസാദ്, സെക്രട്ടറി റ്റോമി എന്നിവരുടെ നേത്യത്വ ത്തിലാണ് പ്രതിഷേധം നടത്തിയത്. 300 ഓളം അഭിഭാഷകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. കോടതി വളപ്പിലെ രണ്ട് ഗേറ്റുകളും ബ്ലോക്ക് ചെയ്താണ് പ്രതിഷേധ സമരം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡിസ്ട്രിക്ട് സെന്ററിലെ മുഴുവൻ കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിച്ചത്.
ഏഴു ദിവസത്തിനുള്ളിൽ അഭിഭാഷകനെ പ്രതിവർഗ്ഗത്തിൽ നിന്നും കുറവ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കുവാനും കോട്ടയം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.



