‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ് ; പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി; ബസ് തടഞ്ഞത് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ പുലര്‍ച്ചെ മൈലപ്രയില്‍

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്(എം.വി.ഡി). മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോബിന്‍ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ് കഴിഞ്ഞദിവസമാണ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. കഴിഞ്ഞദിവസം ഇരുസംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ സ്വീകരണം ലഭിച്ചിരുന്നു.