play-sharp-fill
കെഎസ്ആര്‍ടിസിയുടെ പമ്പ സര്‍വീസ് കാര്യക്ഷമം: ദിവസ വരുമാനം 4 ലക്ഷം

കെഎസ്ആര്‍ടിസിയുടെ പമ്പ സര്‍വീസ് കാര്യക്ഷമം: ദിവസ വരുമാനം 4 ലക്ഷം

 

സ്വന്തം ലേഖകന്‍
കോട്ടയം: കെഎസ്ആര്‍ടിസിയുടെ പമ്പ സര്‍വീസ് കാര്യക്ഷമം. ദിവസം 4 ലക്ഷത്തോളമാണ് വരുമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ കോട്ടയത്തു നിന്ന് ആദ്യ ഘട്ടമായി 45 ബസുകളാണ് പമ്പ സര്‍വീസിനായി അനുവദിച്ചിരിക്കുന്നത്. മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് 10 ബസ് കൂടി അധികം നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോട്ടയം ഡിറ്റിഒ കെ.ആര്‍.അജീഷ്‌കുമാര്‍ പറഞ്ഞു.

അയ്യപ്പഭക്തര്‍ നിറഞ്ഞു കഴിഞ്ഞാലുടെ വാഹനം പുറപ്പെടുന്ന രീതിയിലാണ് ഇപ്പോഴത്തെ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റെയില്‍വേ സറ്റേഷന്‍ പരിസരത്ത് എപ്പോഴും മൂന്നു ബസുകള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടാവും. സ്‌പെഷല്‍ ട്രെയിനുകള്‍ വരുന്ന സമയത്ത് കൂടുതല്‍ ബസുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അയയ്ക്കുമെന്നും അദേഹം വ്യക്തമാക്കി.

ഒരു ഗ്രൂപ്പായി വരുന്ന തീര്‍ഥാടകരെ മാത്രം ഒരു ബസില്‍ കൊണ്ടുപോകുന്ന സംവിധാനവുമുണ്ട്. 50 പേരില്‍ അധികരിക്കാത്ത ഗ്രൂപ്പിന് കോട്ടയത്തു നിന്ന് എരുമേലി വഴി പമ്പയ്ക്ക് 12250 രൂപയാണ് ചാര്‍ജ്. ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഒരു സൈഡിലേക്ക് മാത്രമുള്ള ചാര്‍ജാണിത്. ഇങ്ങനെ ഗ്രൂപ്പായി എരുമേലിയില്‍ നിന്ന് പമ്പവരെ 6600 രൂപയാണ് ചാര്‍ജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തു നിന്ന് പമ്പവരെ എരുമേലി വഴി സൂപ്പര്‍ ഫാസ്റ്റിന് 196 രൂപയും എരുമേലിയില്‍ നിന്ന് പമ്പ വരെ 119 രൂപയുമാണ് ചാര്‍ജ്. ഫാസ്റ്റ് പാസഞ്ചറില്‍ കോട്ടയത്തു നിന്ന എരുമേലി വഴി പമ്പയ്ക്ക് 190 രൂപയും എരുമേലിയില്‍ നിന്ന് പമ്പ വരെ 114 രൂപയുമാണ് ചാര്‍ജ്.

ശബരിമല സീസണില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി കോട്ടയം ഡിപ്പോയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഡിറ്റിഒ അറിയിച്ചു. മെക്കാനിക്കല്‍ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. വാഹനം പുറപ്പെടുന്നതിനു മുന്‍പ് ആവശ്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് ചില മേഖലകളില്‍ തടസപ്പെട്ടതിനാല്‍ ഇപ്പോള്‍ തീര്‍ഥാടകറുടെ തിരക്ക് കുറവാണ്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്