video
play-sharp-fill
മറിയക്കുട്ടിക്ക് ഒടുവിൽ ക്ഷേമ പെൻഷൻ കെട്ടി; ലഭിച്ചത്  ഒരു മാസത്തെ പെൻഷൻ, ഉടൻ ബാക്കി തുക നൽകിയില്ലെങ്കിൽ വീണ്ടും സമരത്തിന് .

മറിയക്കുട്ടിക്ക് ഒടുവിൽ ക്ഷേമ പെൻഷൻ കെട്ടി; ലഭിച്ചത് ഒരു മാസത്തെ പെൻഷൻ, ഉടൻ ബാക്കി തുക നൽകിയില്ലെങ്കിൽ വീണ്ടും സമരത്തിന് .

 

സ്വന്തം ലേഖകൻ

 

ഇടുക്കി: സർക്കാരിനെതിരെ ക്ഷേമ പെൻഷനു വേണ്ടി സമരം നയിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക കൈമാറി. അടിമാലി സർവീസ് സഹകരണ ബാങ്ക് മറിയക്കുട്ടിയുടെ വീട്ടിൽ എത്തിയാണ് പെൻഷൻ കൈമാറിയത്.

 

നിലവിൽ ഒരു മാസത്തെ പെൻഷൻ മാത്രമാണ് മറിയക്കുട്ടിക്ക് കൊടുത്തത്. നാലുമാസ പെൻഷൻ പെട്ടെന്ന് നൽകിയില്ലെങ്കിൽ വീണ്ടും സമരവുമായി തെരുവിലിറങ്ങുമെന്നും അതിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നുംമറിയക്കുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാസങ്ങളായി പെൻഷൻ ആണ് വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും മൺചട്ടിയുമായി തെരുവിലേക്ക് ഇറങ്ങിയത്. ഉപജീവനത്തിന് മരുന്നിനും വേണ്ടിയാണ് ഇവർ ഭിക്ഷ യാചിച്ചിരുന്നത്.

 

സമരത്തെ തുടർന്ന് അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനിച്ചിരുന്നു. മരിയ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം . അഞ്ച് മാസത്തെ പെൻഷൻ ആയിരുന്നു മറിയക്കുട്ടിക്ക് നൽകാൻ ഉണ്ടായിരുന്നത്. ഇതിൽ ഒരു മാസത്തെ

ഇപ്പോൾ നൽകിയത്.