video
play-sharp-fill

തൃശൂർ സ്കൂളിൽ വെടിവയ്പ്പ് ; പൂർവവിദ്യാർഥി തോക്കുമായെത്തി ക്ലാസിൽ വെടിയുതിര്‍ത്തു ; സ്കൂളിൽ ഭീകരാന്തരീക്ഷം

തൃശൂർ സ്കൂളിൽ വെടിവയ്പ്പ് ; പൂർവവിദ്യാർഥി തോക്കുമായെത്തി ക്ലാസിൽ വെടിയുതിര്‍ത്തു ; സ്കൂളിൽ ഭീകരാന്തരീക്ഷം

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്‌കൂളില്‍ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിലാണ് പൂര്‍വവിദ്യാര്‍ഥി തോക്കുമായെത്തി വെടിയുതിര്‍ത്തത്. സംഭവത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ തൃശൂര്‍ ഈസ്റ്റ് സ്വദേശി മുളയം ജഗനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയർ ഗൺ ആണെന്ന് സംശയമുള്ളതായി അധ്യാപകർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 10.15 ഓടെയായിരുന്നു സംഭവം. നേരത്തെ പഠിച്ച സമയത്ത് മറന്നുവെച്ച തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ സ്‌കൂളിലേക്കെത്തിയത്. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ ബാഗില്‍ നിന്നും തോക്കെടുത്തത്.

സ്റ്റാഫ് റൂമില്‍ കയറി കസേരയില്‍ ഇരുന്നശേഷം അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ക്ലാസ് റൂമിനുള്ളിലും കയറി ഇയാള്‍ ഭീഷണിപ്പെടുത്തി. കുട്ടികളുടെയും ടീച്ചറുടേയും മുന്നില്‍ വെച്ചു വെടിയുതിര്‍ത്തു.

പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ സ്‌കൂളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ജഗനെ പിടികൂടുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ സ്‌കൂളില്‍ നിന്നും പഠനം നിര്‍ത്തി പോയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ അധ്യാപകന്‍ പറഞ്ഞു.