play-sharp-fill
സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപന ; അയ്മനം സ്വദേശിയായ യുവാവിനെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബിയുടെ നേതൃത്വത്തിലുള്ള  എക്സൈസ് സംഘം പിടികൂടി 

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃത മദ്യ വിൽപന ; അയ്മനം സ്വദേശിയായ യുവാവിനെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബിയുടെ നേതൃത്വത്തിലുള്ള  എക്സൈസ് സംഘം പിടികൂടി 

സ്വന്തം ലേഖകൻ 

കോട്ടയം: കുടയമ്പടി,അയ്മനം, അമ്പാടി കവല, ചാമത്തറ പുലികുട്ടി ശേരി റാണിമുക്ക് ഭാഗങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് പതിവായി മദ്യ വിൽപന നടത്തിയിരുന്ന ആളെ എക്സൈസ് പിടികൂടി.

കോട്ടയം സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബി യുടെ നേതൃത്വത്തിലുള്ള  എക്സൈസ് സംഘം ആണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അയ്മനം പേപ്പതി വീട്ടിൽ  ഷാനവാസിനെ (36) ആണ് പിടികൂടിയത്. ഇയാളിൽ നിന്നും 4.5 ലിറ്റർ വിദേശ മദ്യവും മദ്യവിൽപനക്കായി ഉപയോഗിച്ച സ്കൂട്ടറും മദ്യ വിൽപനയിലൂടെ  ലഭിച്ച 600 രൂപയും തൊണ്ടിയായി പിടിച്ചെടുത്തു

ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ബാലചന്ദ്രൻ എ പി ,സിവിൽ എക്സൈസ് ഓഫീസർ ജോസഫ് കെ.ജി, സുമോദ് പി എസ്സ്, ഡ്രൈവർ അനസ് മോൻ സി കെ  എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.