ശബരിമല തീർത്ഥാടനം; എരുമേലിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി ; കണമലയില്‍ നടന്ന ചുക്കുകാപ്പി വിതരണം എം.എൽ.എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി. കണമലയില്‍ നടന്ന ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. ദൂരെ നിന്നും കാൽനടയായും, വാഹനങ്ങളിലും ക്ഷീണിച്ചെത്തുന്ന അയ്യപ്പഭക്തന്മാർക്കും ഡ്രൈവര്‍മാര്‍ക്കും രാത്രികാലങ്ങളിൽ ചുക്കുകാപ്പി നല്‍കി യാത്ര തുടരാന്‍ അനുവദിക്കുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ജില്ലാ പോലീസ് ലക്ഷ്യമിടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണമല കൂടാതെ എരുമേലി,പൊന്‍കുന്നം,മുണ്ടക്കയം, എന്നിവിടങ്ങളിലും ചുക്കുകാപ്പി വിതരണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി. എം അനിൽകുമാർ , എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.