കൊവിഡിന്റെ പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തി.’പിരോള’ യെ സൂക്ഷിക്കണം’;കൊവിഡ് ഭീഷണി ഇനിയും പൂര്‍ണമായും അകന്നിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍.

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി:വലിയ തോതില്‍ ജനിതക വ്യതിയാനം വന്ന കൊവിഡിന്റെ പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തി. പിരോള എന്നാണ് ഈ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്.കേസുകളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നില്ലെങ്കിലും, കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് വലിയ തോതില്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രോഗികളുടെ മുഖത്തെ ബാധിക്കുന്ന തരത്തിലാണ് കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍.

പിരോള വകഭേദത്തിന്റെ ആദ്യലക്ഷണങ്ങള്‍ രുചിയില്ലായ്മയും ഗന്ധമില്ലായ്മയുമാണ്. കൂടാതെ ചുമയും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടും. എന്നാല്‍ ഈ ലക്ഷണങ്ങള്‍ താരതമ്യേന ദുര്‍ബലമായിരിക്കും. വയറിളക്കം, തളര്‍ച്ച, ശരീര വേദന, കടുത്ത പനി, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് കടുത്ത ലക്ഷണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തമായി, കണ്ണില്‍ ചൊറിച്ചിലും ചുവപ്പും ചര്‍മ്മ രോഗങ്ങളും പിരോളയുടെ ലക്ഷണങ്ങളാണ്. ശ്വസനവ്യവസ്ഥയുടെ മുകള്‍ ഭാഗത്തെയാണ് ഈ വകഭേദം ബാധിക്കുന്നത്. മൂക്കും തൊണ്ടയുമാണ് പ്രധാനമായും ബാധിക്കപ്പെടുക.എല്ലാവരിലേക്കും അതിവേഗം പ്രതിരോധ കുത്തിവെപ്പ് എത്തിക്കുക എന്നതാണ് ഈ വകഭേദത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പ്രായമായവരെയും കുട്ടികളെയുമാണ് കൂടുതലായും പുതിയ വകഭേദം ബാധിക്കുന്നത്. കൊവിഡ് ഭീഷണി ഇനിയും പൂര്‍ണമായും അകന്നിട്ടില്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആള്‍ത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകുമ്ബോള്‍ മാസ്ക് ധരിക്കുക എന്നത് പ്രധാനമാണ്. ഒമിക്രോണില്‍ നിന്നും ജനിതക വ്യതിയാനം സംഭവിച്ച പിരോള, ജൂലൈ മാസത്തിലാണ് ആദ്യമായി കണ്ടെത്തിയത്. ദഹനക്കേട്, കൈകാലുകളില്‍ നീര്, വ്രണങ്ങള്‍, തലകറക്കം, ബോധക്ഷയം എന്നീ ലക്ഷണങ്ങളും ചില രോഗികളില്‍ കാണപ്പെടുന്നു.