play-sharp-fill
വാക്കുതർക്കം: ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി;  കേസിൽ ജീവനക്കാരനായ യുവാവിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു

വാക്കുതർക്കം: ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി;  കേസിൽ ജീവനക്കാരനായ യുവാവിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ 

തൃക്കൊടിത്താനം: ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടിൽ ജോസ് കെ.തോമസ് (45) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

മാവേലിക്കര തട്ടാരമ്പലം കുടിയൂർ ഭാഗത്ത് ചെമ്പകശ്ശേരിൽ വീട്ടിൽ രഞ്ജിത്ത്. എസ് (37) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്. ജോസ് കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ വച്ച് ഹോട്ടൽ ഉടമയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ തമ്മിൽ ഹോട്ടലിൽ വച്ച് വാക്കു തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ ഉടമയെ കുത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയും ചെയ്തു. ഇതിനെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്.ജി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.