അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം; മദ്യ ലഹരിയിൽ മകൻ അമ്മയെ കൊന്നു

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: മദ്യ ലഹരിയിൽ മകൻ അമ്മയെ കൊന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുണ്ണിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മകൻ അനൂപ് യശോദയെ മർദിച്ചത്.

മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മർദിച്ചതായി നാട്ടുകാർ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group