സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

Spread the love

മുംബെെ: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കൊഹ്ലി.

video
play-sharp-fill

ലോകകപ്പില്‍ ന്യൂസീലൻഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് കൊഹ്ലിയുടെ ഐതിഹാസിക നേട്ടം.
ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുല്‍ക്കറുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

തന്റെ റെക്കോര്‍ഡ് കൊഹ്ലി മറികടക്കുന്നത് കാണാൻ സച്ചിനും എത്തിയിരുന്നു. കൈയടികളോടെയാണ് അദ്ദേഹം കൊഹ്ലിയെ അനുമോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടുന്ന താരം എന്നീ റെക്കോര്‍ഡുകളിലും കൊഹ്ലി സച്ചിനെ മറികടന്നു. 106 പന്തുകളില്‍നിന്നാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്.
ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ കൊഹ്ലിയുടെയും ശുഭ്മൻ ഗില്ലിന്റേയും ശ്രേയസ് അയ്യരുടെയും മികവില്‍ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 113 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത് കൊഹ്ലി പുറത്തായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 46 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എടുത്തിട്ടുണ്ട്.