‘ഇങ്ങോട്ട് പണിയുമ്പോൾ അങ്ങോട്ടും പണിയണം’!കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ക്ക് വാർഡ് മെമ്പറുടെ ‘ചില്ലറ’ പണി,കറണ്ട് കട്ടിനെതിരെ വ്യത്യസ്തമായ പ്രതിഷേധം.
സ്വന്തം ലേഖിക
കൊല്ലം: കൊല്ലം പട്ടാഴിയില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ക്ക് വാർഡ് മെമ്പർ പണികൊടുത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. തലവൂര്‍ പഞ്ചായത്ത് അംഗമായ സി രഞ്ജിത്താണ് അടിക്കടി ഉണ്ടാവുന്ന കറന്റ് കട്ടിനും വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കുമെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.വാര്‍ഡിലെ ഒൻപത് വീടുകളിലെ വൈദ്യുതി ബില്ല് നാണയത്തുട്ടുകള്‍ നല്‍കിയാണ് രഞ്ജിത്ത് അടച്ചത്. ഒരു ദിവസം മുഴുവൻ ഇരുന്നാണ് ജീവനക്കാര്‍ നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്.
തലവൂരിലെ വൈദ്യുതി ബില്‍ അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. വാര്‍ഡിലെ 9 വീടുകളിലെ വൈദ്യുതി ബില്‍ തുകയായ എണ്ണായിരം രൂപ ചില്ലറയായിട്ടാണ് രഞ്ജിത്ത് നല്‍കുകയത്. ബില്ലുകളും തുകയും പ്രത്യേകം കവറുകളിലാക്കി കെട്ടി വലിയ സഞ്ചിയിലാക്കി തോളില്‍ ചുമന്നാണ് രഞ്ജിത്ത് കെഎസ്‌ഇബി സെക്ഷൻ ഓഫീസിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
325, 1500, 950 എന്നിങ്ങനെ വ്യത്യസ്തമായ ബില്‍ തുകകളായിരുന്നു ഓരോ ബില്ലിലും അടയ്ക്കേണ്ടിയിരുന്നത്. ഒന്ന്, രണ്ട് അഞ്ച്,പത്ത് രൂപയുടെ നാണയങ്ങളാണ് ബില്‍ തുകയായി നല്‍കിയത്. കെഎസ്‌ഇബി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എഞ്ചിനിയര്‍ മുതല്‍ മുഴുവൻ ജീവനക്കാരും ഒരുമിച്ചിരുന്നാണ് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയത്.