റോഡ് പണിക്കിടെ സ്‌കൂട്ടറും മെറ്റില്‍ നിരപ്പാക്കുന്ന മെഷീനും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു അപകടം ടിവിപുരം നേഴത്ത് വളവില്‍

Spread the love

സ്വന്തം ലേഖകന്‍
വൈക്കം: റോഡ് പണിക്കിടെ മെറ്റില്‍ നിരപ്പാക്കുന്ന മെഷീനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ടിവിപുരം മണ്ണത്താനം കൊടപ്പള്ളില്‍ കെ.പി.സാനു (42)വാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ സാനുവിനെ നാട്ടുകാര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ടിവിപുരം നേഴത്ത് വളവില്‍ ചൊവ്വാഴ്ച പകല്‍ മൂന്നോടെയായിരുന്നു അപകടം. സാനു വൈക്കത്തു നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു. ഇതിനിടെയാണ് റോഡ് പണിക്കിടയില്‍ അകപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ മിനി വൈക്കം നഗരസഭാ ജീവനക്കാരിയാണ്. മൂന്നു വയസുള്ള മാധവ് ഏക മകനാണ്. വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.