
സ്വന്തം ലേഖകൻ
കോട്ടയം: ആരോഗ്യ രംഗത്ത് കേരളം നമ്പർ വണ്ണാണെന്നാണ് പറയുന്നത്.
കൊറോണായടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നല്കി അത് തെളിയിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന് സർക്കാർ സ്‌കൂളുകളും, ആരോഗ്യ രക്ഷയ്ക്കു സർക്കാർ ആശുപത്രിയും എന്നു പരസ്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ എത്ര മന്ത്രിമാർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം വട്ടപ്പൂജ്യം എന്ന് പറയേണ്ടി വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം ഗുരുതര രോഗത്തിന് ചികിൽസ തേടുന്നവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് 73.62 ലക്ഷം രൂപയും , കെ കൃഷ്ണൻകുട്ടിക്ക് 12.64 ലക്ഷവും, വി.ശിവൻകുട്ടിക്ക് 9.33 ലക്ഷവും, ആന്റണി രാജുവിന് 3.05 ലക്ഷം രൂപയും 2022 ജനുവരി ഒന്ന് മുതൽ 2023 സെപ്തംബർ 30 വരെയുള്ള കാലയളവിൽ ചികിൽസക്കായി ചിലവായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അഹമ്മദ് ദേവർകോവിൽ -372718
അബ്ദു റഹിമാൻ -287920
ശശീന്ദ്രൻ -244865
എം. ബി രാജേഷ് – 245833
ഗോവിന്ദൻ മാസ്റ്റർ – 148218
വി.എൻ വാസവൻ – 221716
ആർ .ബിന്ദു -93378
വി .ഡി സതീശൻ – 84721
ജി.ആർ അനിൽ – 72122
ചിഞ്ചു റാണി – 52584
കെ.രാധാകൃഷ്ണൻ – 24938
എൻ. ജയരാജ് – 16100
എന്നിങ്ങനെയാണ് മന്ത്രിമാരും , പ്രതിപക്ഷ നേതാവും, സർക്കാർ ചീഫ് വിപ്പും ചികിൽസക്കായി ഖജനാവിൽ നിന്നും പണം ചിലവഴിച്ചത്. ഈ തുക മന്ത്രിമാരുടേയും കുടുംബാഗങ്ങളുടേയും ചികിൽസക്കായി ചിലവഴിച്ചതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
ചികിൽസക്കായി ഒറ്റ രൂപ ചിലവാക്കാതെ
മുഹമ്മദ് റിയാസും, കെ.രാജനും,റോഷി അഗസ്റ്റിനും , സജി ചെറിയാനും,കെ.എൻ ബാലഗോപാലും
പി.രാജീവും
പി.പ്രസാദും, വീണാ ജോർജുമുണ്ട് പട്ടികയിൽ
ലക്ഷങ്ങൾ മെഡിക്കൽ റീ ഇംപേഴ്‌സ്‌മെൻ്റായി എഴുതിയെടുക്കുന്ന മന്ത്രിമാരും എംഎൽഎമാരും ഇവരുടെ കുടുംബാഗങ്ങളും സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.
മന്ത്രിമാരുടേയും എംഎൽഎമാരുടേയും മുൻ എംഎൽഎമാരുടേയും ചികിൽസാ ചിലവ് വിവരാവകാശനിയമപ്രകാരം ചോദിച്ച തേർഡ് ഐ ന്യുസിന് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ ഉള്ളത്.
ജനങ്ങൾ നല്കുന്ന നികുതി പണം ഉപയോഗിച്ച് സുഖചികിൽസ നടത്തുകയാണ് ഭരണാധികാരികളും, കുടുംബാഗങ്ങളും. ഇവർക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനങ്ങളാകട്ടെ അരപ്പട്ടിണിയിലുമാണ്.
സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ലഭിക്കാതെ ചട്ടിയെടുത്ത് ഭിക്ഷ യാചിക്കുന്നവരുടേയും, കൃഷി ചെയ്ത് വിറ്റ നെല്ലിന് പണം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരുടേയും നാട്ടിലാണ് ഭരണാധികാരികളുടെ ഈ സുഖ ചികിൽസ
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും, ജനറൽ ആശുപത്രികളിലും ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുമെന്നിരിക്കേയാണ് മന്ത്രിമാരും എംഎൽഎമാരും
ലക്ഷങ്ങൾ ചികിത്സാ ചിലവ് ഇനത്തിൽ എഴുതിയെടുക്കുന്നത്.