play-sharp-fill
വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായി തയ്യാറെടുക്കണം

വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായി തയ്യാറെടുക്കണം

സ്വന്തംലേഖകൻ

കോട്ടയം : വരും മാസങ്ങളില്‍ അഭിമുഖീകരിക്കാനിടയുള്ള വരള്‍ച്ച  മുന്‍കൂട്ടി കണ്ട് ജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി.  ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. നിര്‍മ്മാണത്തിലിരിക്കുന്ന കുടിവെളള പദ്ധതികളുടെ  പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് മുന്‍കരുതല്‍  വേണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ജില്ലാ ഭരണകൂടം, ഫുഡ് സേഫ്റ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സമിതി നിര്‍ദേശിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം സി.അജിത്കുമാര്‍. സബ്കളക്ടര്‍ ഈശപ്രിയ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ്.പി.മാത്യു, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.