
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം സജീവമാകുകയാണ്.’; നാല്‍പത് ദിവസത്തിനിടെ അഞ്ചിടത്താണ് മാവോയിസ്റ്റ് സംഘമെത്തിയത്.
കൽപറ്റ : കൊട്ടിയൂര്‍ പേര്യ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ മാവോയിസ്റ്റുകളെത്തിയത് കേരള- കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് നീങ്ങാവുന്ന തന്ത്രപ്രധാന വനമേഖലയിലാണ് മാവോയിസ്റ്റുകള്‍ പതിവായി തമ്ബടിക്കുന്നത്. സെപ്തംബര്‍ 28 കമ്ബമല വനംവികസന കോര്‍പ്പറേഷൻ ഓഫീസ് മാവോയിസ്റ്റ് സംഘം അടിച്ചു തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 തലപ്പുഴ പൊയിലില്‍ ഒരു വീട്ടിലെത്തി ഭക്ഷണ സാധനം ശേഖരിച്ചു.
ഓക്ടോബര്‍ 4 കമ്ബമല എസ്റ്റേറ്റ് പാടിയില്‍ സ്ഥാപിച്ച പൊലീസ് ക്യാമറ തകര്‍ത്തു. ഒക്ടോബര്‍ 11 മക്കിമലയിലെ റിസോര്‍ട്ടിലെത്തി അരിയും സാധനങ്ങളും വാങ്ങി. ഒക്ടോബര്‍ 30 ആറളം വന്യജീവി സങ്കേതത്തില്‍ വനംവാച്ചര്‍മാര്‍ക്കുനേരെ വെടിവച്ചു. നവംബര്‍ 7 പേര്യ ചപ്പാരത്ത് അനീഷിൻ്റെ വീട്ടിലെത്തി പിന്നാലെ തണ്ടര്‍ ബോള്‍ട്ടുമായി വെടിവെപ്പുണ്ടാകുകയും രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലാകുകയും ചെയ്തു. ആന്ധ്രയില്‍ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ദളങ്ങളെ ശക്തിപ്പെടുത്താൻ കേരളത്തില്‍ എത്തിയതായി സൂചന. ഇയാളെത്തിയ ശേഷം ശക്തി തെളിയിക്കാനാണ് കമ്ബമലയില്‍ വനംവികസന കോര്‍പ്പറേഷൻ ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് വിവരം.ബ്രഹ്മിഗിരി മലനിരകളും അവയുടെ ചെരിവുകളുമാണ് കബനീദളത്തിൻ്റെ പ്രധാനതാവളം.
കഴിഞ്ഞ ഒരുവര്‍ഷമായി പേര്യ തലപ്പുഴയ്ക്കും ആറളത്തിനും ഇടയിലുളള വനമേഖലയിലാണ് മാവോയിസ്റ്റുകള്‍ തമ്ബടിക്കുന്നത്. വടക്കേ വയനാട് വനം ഡിവിഷൻ, ആറളം വൈല്‍ഡ് ലൈഫ് ഡിവിഷൻ, കര്‍ണാടകത്തിന് കീഴിലുള്ള ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് ഡിവിഷൻ എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന വനമേഖല പശ്ചിമഘട്ടത്തിലെ നിത്യഹരിത വനം. കൂടുതലും നിബിഡ വനമാണ്. ഉള്‍ക്കാട്ടിലേക്കുള്ള യാത്ര ദുഷ്കരമാണ്. സംസ്ഥാന അതിര്‍ത്തികള്‍ കൂടി ചേരുന്നതിനാല്‍, പട്രോളിങ് പോലും അപൂര്‍വം. വന്യമൃഗ സാന്നിധ്യവും കൂടുതല്‍ ആയതിനാല്‍ പൊലീസിന് എത്തിപ്പെടുക അത്ര എളുപ്പമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറളം കൊട്ടിയൂര്‍ മേഖലയില്‍ നിന്ന് ബാണാസരു വനമേഖലയിലെ തൊണ്ടര്‍നാട്ടേക്ക് മാവോയിസ്റ്റുകള്‍ സഞ്ചരിക്കുന്നത് പേര്യ വഴിയാണ്. ചെറിയ ജനവാസ മേഖലകളെ ഒഴിച്ചു നിര്‍ത്തിയാല്‍ കൊട്ടിയൂര്‍ പേര്യ വഴി തൊണ്ടര്‍നാട് കുഞ്ഞോം മേഖലയിലെത്താം. അവിടെ നിന്ന് ബാണാസുര കുന്നുകള്‍ താണ്ടി വൈത്തിരി, മേപ്പാടി വഴി നിലമ്ബൂര്‍ കാടുപിടിക്കാം. നാടുകാണിവഴി തമിഴ്നാട്ടിലുമെത്താം.തലപ്പുഴ കമ്ബമല മേഖലയില്‍ നിന്ന് തിരുനെല്ലി കാടുകള്‍ താണ്ടി കര്‍ണാടകത്തിലെത്താം. ബ്രഹ്മഗിരി കാടുകള്‍ താണ്ടി വീരാജ്പേട്ട വനമേഖലയിലേക്കും കാട്ടുവഴികള്‍ ധാരാളമുണ്ട് എന്നതും മാവോയിസ്റ്റുകള്‍ക്ക് അനുകൂല ഘടകങ്ങളാണ്.