
ചെത്തിമറ്റം ക്രിസ്തു രാജ് കൗൺസലിംഗ് സെന്ററിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 11 ന് സൗജന്യ ഹോം നേഴ്സിംഗ് ട്രെയിനിംഗ് പ്രോഗ്രാം; ജോലി ചെയ്യുന്നവർക്കും ജോലി ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം; താൽപര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക
കോട്ടയം: ക്രിസ്തു രാജ് കൗൺസലിംഗ് സെന്റർറിൻ്റെയും ടേണിംഗ് പോയിന്റ് പാലായുടെയും സംയുക്താഭിമുഖ്യത്തിൽ ഹോം നേഴ്സ് രംഗത്ത് ജോലി ചെയ്യുന്നവർക്ക് ആയി സൗജന്യ ട്രെയിനിംഗ് പ്രോഗ്രാം നവംബർ 11 ശനിയാഴ്ച രാവിലെ 9.30 ന് ചെത്തിമറ്റം ക്രിസ്തു രാജ് കൗൺസലിംഗ് സെന്റർ ഹാളിൽ വച്ച് നടത്തുന്നു.
എം.എൽ.എ മാണി സി കാപ്പൻ ഉൽഘാടനം ചെയ്യുന്നു. ഡോ.മിനി സന്തോഷ് (അസിസ്റ്റന്റ് സർജൻ താലൂക്ക് ആശുപത്രി കോന്നി) ഡോ.സിസ്റ്റർ ജാൻസി മഠത്തിക്കുന്നേൽ ( ഡയറക്ടർ SABS ചെത്തിമറ്റം) ഡോ.സിസ്റ്റർ റാണി മരിയ ( അസിസ്റ്റന്റ് ഡയറക്ടർ SABS ചെത്തിമറ്റം) സുരേഷ് ബി നായർ (ജനമൈത്രി പൊലീസ് പാലാ) തുടങ്ങിയവർ ക്ലാസ് നയിക്കുന്നു.
ഹോ നേഴ്സ് രംഗത്ത് ജോലി ചെയ്യുന്നവർക്കും ജോലി ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷന് വിളിക്കുക 04822 – 212263.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0