play-sharp-fill
ചക്രവാതച്ചുഴി ഇന്ന് അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും;  കേരളത്തിലെ മഴ സാഹചര്യം ശക്തമാകും; നാല്  ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി ഇന്ന് അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും; കേരളത്തിലെ മഴ സാഹചര്യം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലില്‍ ലക്ഷദ്വീപിന്‌ മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലെ മഴ സാഹചര്യം ശക്തമായേക്കും. അടുത്ത ദിവസങ്ങളില്‍ മിതമായ / ഇടത്തരം വ്യാപകമായ മഴക്ക്‌ സാധ്യതയെന്നാണ് അറിയിപ്പെങ്കിലും നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ദിവസങ്ങളിലെ യെല്ലോ അലര്‍ട്ട് ഇപ്രകാരം

08-11-2023: ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
09-11-2023: ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.