ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വീടുവിട്ടിറങ്ങി; കാറിനുള്ളില്‍ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’; എന്നെഴുതി ,അരുണ്‍ നദിയില്‍ ചാടിയെന്ന് നിഗമനം, തിരച്ചില്‍ നടത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട : ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവിനെ കാണാതായി. കുളനട കാരയ്ക്കാട് വടക്കേക്കരപ്പടി മലദേവര്‍കുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയം പുത്തൻവീട്ടില്‍ അരുണ്‍ ബാബുവിന്റെ ഭാര്യ ലിജിയാണ് (അമ്മു, 25) മരിച്ചത്. വീടിനുള്ളില്‍ ജീവനൊടുക്കാൻ ശ്രമിച്ച ലിജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതറിഞ്ഞു പുറത്തേക്ക് പോയ ഭര്‍ത്താവിനെ കാണാതാവുകയായിരുന്നു.

 

 

കാണാതായ അരുണിന്റെ കാര്‍ ആലപ്പുഴ വെണ്‍മണി പുലക്കടവ് പാലത്തിന് സമീപം‍ കണ്ടെത്തി. യുവാവിനെ കണ്ടെത്താനായി അച്ചൻകോവിലാറ്റില്‍ പൊലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ ലിജിയെ കണ്ടത്. അരുണ്‍ ബാബു അയല്‍വാസികളുടെ സഹായത്തോടെ ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.  വിവരം അറിഞ്ഞതോടെ കാറെടുത്ത് പെട്ടെന്ന് പുറത്തേക്ക് പോയ അരുണിനെ പിന്നീട് കാണാതാവുകയായിരുന്നു. അരുണിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ഇന്നലെ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ഇതിനിടെ, വെണ്‍മണി പുലക്കടവ് പാലത്തിന് സമീപം കാര്‍ കണ്ടതായി ഇന്നലെ രാവിലെ നാട്ടുകാര്‍ വെണ്‍മണി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ കാര്‍ അരുണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാറിനുള്ളില്‍ രക്തക്കറ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. കാര്‍ കിടക്കുന്നിടത്തുനിന്ന് അച്ചൻകോവിലാറ്റിലേക്കുള്ള വഴിയിലും രക്തക്കറ കണ്ടെത്തി. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതിയതും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കയ്യിലെ ഞരമ്ബ് മുറിച്ച ശേഷം അരുണ്‍ നദിയില്‍ ചാടിയെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നെന്ന് വെണ്മണി എസ്‌എച്ച്‌ഒ എ.നസീര്‍ പറഞ്ഞു.

 

 

 

പന്തളം പൊലീസും സ്ഥലത്തെത്തി. അഗ്നി രക്ഷാസേനയും സ്കൂബ ടീമും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പരിശോധനയ്ക്ക് ശേഷം കാര്‍ പന്തളത്തേക്കു കൊണ്ടുപോയി. ലിജിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട്ടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട്‌ മണ്ണാര്‍ക്കാട് ചേതല്ലൂര്‍ കൂനംപ്ലാക്കില്‍ വീട്ടില്‍ ദിലിമോന്റെ മകളാണ്. നേരത്തെ ഗള്‍ഫിലായിരുന്ന അരുണ്‍ ബാബു ഇപ്പോള്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുകയാണ്. 3 വര്‍ഷം മുൻപായിരുന്നു വിവാഹം. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്.