
തൃശ്ശൂര്‍: തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തി കാട്ടി ഭയപ്പെടുത്തി സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കള്ളൻ രക്ഷപ്പെട്ടു.
പെരിഞ്ഞനം കുറ്റിലക്കടവിലുള്ള കൊച്ചിപ്പറമ്പത്ത് ശോഭന പുരുഷോത്തമന്‍റെ വീട്ടിലാണ് സംഭവം. ഗേറ്റടയ്ക്കാനായി പുറത്തിറങ്ങിയ യുവതിയുടെ മൂന്ന് പവന്‍റെ മാല കവര്‍ന്നതായാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ശോഭനയുടെ മകള്‍ പ്രീജുവിന്‍റെ കഴുത്തില്‍ നിന്നുമാണ് കള്ളൻ മാല പൊട്ടിച്ചെടുത്തത്. ശോഭനയും പ്രീജുവിന്‍റെ മകനും വീടിന്‍റെ ഗേയ്റ്റ് അടയ്ക്കാനായി വീടിന് പുറത്തേക്ക് പോയ നേരത്തായിരുന്നു മോഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതുങ്ങി നില്‍ക്കുകയായിരുന്ന കള്ളന്‍ വീട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവര്‍ന്നു എന്നാണ് പ്രീജുവിന്‍റെ മൊഴി
വീട്ടുകാരെത്തിയപ്പോഴേക്കും കത്തി ഉപേക്ഷിച്ച് കള്ളന്‍ കടന്നുകളഞ്ഞതായും പ്രീജു മൊഴി നല്‍കി.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.