സംവിധായിക നയന മരിച്ച നിലയിൽ: കണ്ടെത്തിയത് വെള്ളയമ്പലത്തെ ഫ്‌ളാറ്റിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: സംവിധായികയും, ലെനിൻ രാജേന്ദ്രന്റെ സഹപ്രവർത്തകയുമായിരുന്ന നയന സൂര്യനെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസായിരുന്നു. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഇവരുടെ ഫ്‌ളാറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് അയൽവാസികൾ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി .പ്രസിദ്ധ സംവിധായകനായ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു മരണപ്പെട്ട നയന.
തലസ്ഥാന ചലച്ചിത്ര കൂട്ടായ്മകളിൽ സജീവമായിരുന്ന നയന. ചലച്ചിത്ര മേളകളിലും സംഘാടകയായി പ്രവർത്തിച്ചിട്ടുണ്ട്. പക്ഷിയുടെ മണം എന്ന ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെയാണ് സഹസംവിധായികയായി നയന സിനിമാ പ്രവർത്തകയായത്. ഡോ.ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം, കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ് , നടൻ, ഉടോപ്യയിലെ രാജാവ്, ജിത്തു ജോസഫിന്റെ മെമ്മറീസ്, ജെൻസ് മുഹമ്മദിന്റെ 100 ഡേയ്‌സ് ഓഫ് ലവ് എന്നി ചിത്രങ്ങളിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group