play-sharp-fill
കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു

കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ അപകടം; ഒരാള്‍ മരിച്ചു

 

സ്വന്തം ലേഖിക

കൊച്ചി : കൊച്ചിയില്‍ നാവികസേന ആസ്ഥാനത്തെ ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട് ഒരുമരണം. നാവിക സേനയുടെ ചേതക്ക് എന്ന ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. നാവികസേനയുടെ ഏറ്റവും പഴയ ഹെലികോപ്റ്ററാണ് ചേതക്.

പരിശീലനപ്പറക്കലിനിടെ ഉയര്‍ന്നു പൊങ്ങുമ്ബോഴായിരുന്നു അപകടം. രണ്ടു പേരാണ് കോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഐഎൻഎസ് ഗരുഡ് എന്ന കപ്പലിലെ റണ്‍വേയിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച ആളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group