play-sharp-fill
വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസില്‍ പോര്; കാലാവധി തീര്‍ന്നിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍; ചെയര്‍പേഴ്സണെതിരെ പോസ്റ്ററുകളും പ്രതിഷേധവും

വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസില്‍ പോര്; കാലാവധി തീര്‍ന്നിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍; ചെയര്‍പേഴ്സണെതിരെ പോസ്റ്ററുകളും പ്രതിഷേധവും

കോട്ടയം: വൈക്കം നഗരസഭയില്‍ കാലാവധി തീര്‍ന്നിട്ടും സ്ഥാനമൊഴിയാതെ ചെയര്‍പേഴ്സണ്‍.

പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്‍കിയിട്ടും ചെയര്‍പേഴ്സണ്‍ രാധിക ശ്യാം സ്ഥാനമൊഴിഞ്ഞില്ല.
ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും ചെയര്‍പേഴ്സണെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ തന്റെ കാലാവധി അവസാനിച്ചിട്ടില്ലെന്നാണ് രാധിക ശ്യാമിൻ്റെ വാദം.

കോണ്‍ഗ്രസ് ഭരിക്കുന്ന വൈക്കം നഗരസഭയില്‍ അധ്യക്ഷ സ്ഥാനം മൂന്നുപേര്‍ക്ക് വീതിച്ചുനല്‍കി പാര്‍ട്ടി കരാര്‍ ഉണ്ടാക്കിയിരുന്നു. ആദ്യം ഒന്നര വര്‍ഷക്കാലം രേണുക രാജേഷ് അധ്യക്ഷയായി. തുടര്‍ന്നാണ് നിലവിലെ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ചുമതലയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂലൈ 30ന് ഇവരുടെ കാലാവധി അവസാനിച്ചതായാണ് പാര്‍ട്ടിയിലെ എതിര്‍ വിഭാഗം പറയുന്നത്. പുതുതായി ചുമതലയേല്‍ക്കേണ്ട പ്രീതാ രാജേഷ് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജിവയ്‍ക്കുകയും ചെയ്തു. ഇതാണ് കോണ്‍ഗ്രസില്‍ പോരിന് വഴിമരുന്നായത്.

അച്ചടക്കലംഘനം നടത്തിയ രാധികാ ശ്യാമിനെതിരെ നടപടിയുണ്ടാകുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. നിലവില്‍ യു.ഡി.എഫ് 11, എല്‍.ഡി.എഫ് 10, ബി.ജെ.പി നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. അതിനിടെ, ചങ്ങനാശ്ശേരി നഗരസഭയില്‍ ഭരണം പിടിച്ചതുപോലെ കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം മുതലെടുക്കാൻ സി.പി.എം ചരടുവലി തുടങ്ങിയിട്ടുണ്ട്