ചികില്‍സിക്കാൻ ഡോക്ടര്‍മാരില്ല; രാത്രി ചികിത്സ അവസാനിപ്പിച്ച്‌ മംഗല്‍പ്പാടി താലൂക്ക് ആശുപത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാസര്‍കോട് : മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തലാക്കി. രാത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ളവയാണ് നിര്ത്തലാക്കിയത്. മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഇനി രാത്രി ആറ് മുതല്‍ രാവിലെ എട്ട് വരെ പ്രവര്‍ത്തിക്കില്ല. രാത്രി അവധി അത്യാഹിത വിഭാഗത്തിനും ബാധകമാണ്.

രാത്രിയിലെ കിടത്തി ചികിത്സയും ഇനിമുതല്‍ ഉണ്ടാകില്ല. ഡോക്ടര്‍മാരുടെ അഭാവം കാരണമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എട്ട് ഡോക്ടര്‍മാരുടെ തസ്തികയാണ് ആശുപത്രിക്ക് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ഡോക്ടര്‍ സഹിതം ഇവിടെ ഉള്ളത് അഞ്ച് പേര്‍ മാത്രമാണ്. രാത്രി സേവനത്തിന് ചുരുങ്ങിയത് മൂന്ന് ഡോക്ടര്‍മാരെങ്കിലും വേണമെന്നിരിക്കെയാണ് ഈ സ്ഥിതി. സ്വകാര്യ ആശുപത്രികള്‍ പോലുമില്ലാത്ത സ്ഥലമാണ് മംഗല്‍പ്പാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group