ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു;  യുവാവിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ് ശിക്ഷ. മണ്ണാർകാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മണ്ണാർകാട് സ്വദേശി അഫ്സലിന് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി 20 വർഷം ശിക്ഷ വിധിച്ചത്. ഫേസ് ബുക്കിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയായിരുന്നു പീഡനം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കാലടി പൊലീസാണ് അഫ്സലിനെ അറസ്റ്റ് ചെയ്തത്.