ജില്ലാ ശാസ്ത്രമേളയില്‍ കുറവിലങ്ങാട് ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ; കുട്ടിശാസ്ത്രജ്ഞരുടെ കഴിവ് തെളിയിച്ച കണ്ടുപിടിത്തങ്ങള്‍ വിസ്മയകരമായി

Spread the love

ചങ്ങനാശേരി: ജില്ലാ ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളില്‍ 972 പോയിന്‍റോടെ കുറവിലങ്ങാട് ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.

908 പോയിന്‍റ് നേടിയ പാലാ ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 898 പോയിന്‍റ് നേടിയ ഈരാറ്റുപേട്ടയും 886 പോയിന്‍റ് നേടിയ ചങ്ങനാശേരി ഉപജില്ലയും മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

793 പോയിന്‍റ് നേടിയ ഏറ്റുമാനൂര്‍ ഉപജില്ലയ്ക്കാണ് അഞ്ചാം സ്ഥാനം.
സ്‌കൂള്‍ തലത്തില്‍ 397 പോയിന്‍റ് നേടി ഈരാറ്റുപേട്ട മുസ്‌ലിം ഗേള്‍സ് എച്ച്‌എസ്‌എസ് ഒന്നാം സ്ഥാനവും 287 പോയിന്‍റോടെ കുറവിലങ്ങാട് നസ്രത്ത് ഹില്‍ ഡിപോള്‍ രണ്ടാം സ്ഥാനവും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

231 പോയിന്‍റ് നേടിയ ചങ്ങനാശേരി സെന്‍റ് ജോസഫ്‌സ് ജിഎച്ച്‌എസ്‌എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. 204 പോയിന്‍റോടെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് സ്‌കൂള്‍ നാലാം സ്ഥാനവും 190 പോയിന്‍റോടെ കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്‌എസ്‌എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.

കുട്ടിശാസ്ത്രജ്ഞരുടെ കഴിവ് തെളിയിച്ച കണ്ടുപിടിത്തങ്ങള്‍ വിസ്മയകരമായി. അഞ്ചുവിളക്കിന്‍റെ നാട്ടില്‍ രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ ശാസ്ത്ര ഐടി മേളകള്‍ പുത്തന്‍ തലമുറയ്ക്ക് പ്രോത്സാഹനമായി.

വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണ അധികാരികളുടെയും പ്രോത്സാഹനത്തിലും അധ്യാപകരുടെ കഠിന പരിശ്രമത്തിലും മേള വിജയകരമായി.
അച്ചടക്കത്തിലും സംഘാടന മികവിലും മേള വളരെ ശ്രദ്ധിക്കപ്പെട്ടു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എസ്ബി സ്‌കൂള്‍ കാമ്പസില്‍ റവന്യൂ ജില്ലാതല ശാസ്ത്രമേളയ്ക്കായി എത്തിയവര്‍ക്ക് സ്‌കൂളിനെക്കുറിച്ച്‌ പറയാന്‍ നൂറു നാവായിരുന്നു.

വിശാലമായ കാമ്ബസും വലിയ ഓഡിറ്റോറിയങ്ങളും അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള കമ്ബ്യൂട്ടര്‍ ലാബും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും മേളയ്ക്ക് സഹായകമായി. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്‌സ്, എന്‍സിസി ആര്‍മി, എന്‍സിസി നേവി, സ്‌കൗട്ട്, റെഡ്‌ക്രോസ് കേഡറ്റുകള്‍ തുടങ്ങിയവര്‍ മത്സരാര്‍ഥികളെ സന്തോഷത്തോടെ വരവേറ്റു.
സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.