play-sharp-fill
അതിഗംഭീരം ദക്ഷിണാഫ്രിക്ക..! ന്യൂസിലൻഡിനെ നിലംതൊടാതെ തോല്‍പ്പിച്ചതോടെ കുതിച്ചുയര്‍ന്നത് ഇന്ത്യക്കും മുകളിലായി; നാല് ടീമുകള്‍ക്ക് ഇനി നിര്‍ണായകം; സെമി സാധ്യത ഇങ്ങനെ….

അതിഗംഭീരം ദക്ഷിണാഫ്രിക്ക..! ന്യൂസിലൻഡിനെ നിലംതൊടാതെ തോല്‍പ്പിച്ചതോടെ കുതിച്ചുയര്‍ന്നത് ഇന്ത്യക്കും മുകളിലായി; നാല് ടീമുകള്‍ക്ക് ഇനി നിര്‍ണായകം; സെമി സാധ്യത ഇങ്ങനെ….

പുനെ: കരുത്തരുടെ പോരാട്ടം എന്ന വിശേഷണത്തില്‍ തുടങ്ങിയ മത്സരത്തില്‍ ന്യൂസിലൻഡിനെ നിലംതൊടാതെ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ ആത്മവിശ്വാസവും വര്‍ധിച്ചു.

ഗംഭീര വിജയത്തോടെ ഇന്ത്യയെയും മറികടന്ന് പോയിൻ്റ് പട്ടികയില്‍ ആഫ്രിക്കൻ ശക്തികള്‍ ഇരിപ്പുറപ്പിച്ചു. 7 കളികളില്‍ നിന്ന് 12 പോയിൻ്റുമായാണ് ദക്ഷിണാഫ്രിക്ക് മുന്നിലെത്തിയത്. 6 കളികളില്‍ നിന്ന് ഇന്ത്യക്ക് 12 പോയിൻ്റ് ഉണ്ടെങ്കിലും ദക്ഷിണാഫ്രിക്കക്ക് റണ്‍റേറ്റ് തുണയാകുകയായിരുന്നു.

ഇതോടെ ദക്ഷിണാഫ്രിക്ക സെമി ടിക്കറ്റും ഉറപ്പിച്ച മട്ടാണ്. ആറ് കളികളില്‍ ആറും ജയിച്ച ഇന്ത്യയും സെമി കടമ്പ ഏറക്കുറെ കടന്നു എന്ന് പറയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരാജയത്തോടെ ന്യൂസിലൻഡിൻ്റെ സെമി സാധ്യത തുലാസിലാണ്. ഒപ്പം 3 ടീമുകളും സെമി ടിക്കറ്റിനായുള്ള പോരാട്ടത്തിലുണ്ട്.

ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് സെമി ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ ന്യൂസിലൻഡിനൊപ്പമുള്ളത് 7 കളിയില്‍ നിന്ന് 8 പോയിൻ്റ് മാത്രമാണ് ന്യൂസിലാൻഡിൻ്റെ സമ്പാദ്യം. 6 കളികളില്‍ നിന്ന് 8 പോയിൻ്റുള്ള ഓസ്ട്രേലിയ 7 കളികളില്‍ നിന്ന് 6 പോയിൻ്റുള്ള പാകിസ്ഥാൻ, 6 കളികളില്‍ നിന്ന് 6 പോയിൻ്റുള്ള അഫ്ഗാൻ എന്നിവരില്‍ ആര്‍ക്ക് വേണമെങ്കിലും സെമിയിലേക്ക് കുതിച്ചെത്താം.