play-sharp-fill
കാൻസര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി മുറിച്ചു നല്‍കി; അര്‍ബുദ രോഗികളെ ചേര്‍ത്ത് പിടിച്ച്‌ നടന്ന നിഷാ ജോസ് കെ മാണി; ഒടുവില്‍ നടത്തിയ മാമോഗ്രാം അസുഖം പുറത്തെത്തിച്ചു; കാൻസറിനെ തോല്‍പ്പിക്കാൻ നിഷയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍….!

കാൻസര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി മുറിച്ചു നല്‍കി; അര്‍ബുദ രോഗികളെ ചേര്‍ത്ത് പിടിച്ച്‌ നടന്ന നിഷാ ജോസ് കെ മാണി; ഒടുവില്‍ നടത്തിയ മാമോഗ്രാം അസുഖം പുറത്തെത്തിച്ചു; കാൻസറിനെ തോല്‍പ്പിക്കാൻ നിഷയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍….!

കോട്ടയം: അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി.

തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താൻ കഴിഞ്ഞതെന്നും സാമൂഹികപ്രവര്‍ത്തക കൂടിയായ നിഷ വെളിപ്പെടുത്തി. ഈ പ്രതികരണം സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്.

2013 മുതല്‍ കാൻസര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്ബുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്, നിഷ വിശദീകരിക്കുന്നു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്റെ ഭാര്യ എന്നതിലുപരി സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് നിഷയുടേത്.

താൻ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ഓപ്പറേഷൻ സമയത്തടക്കം ജോസ് കെ. മാണി മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പംനിന്നു. ഇതില്‍കൂടുതല്‍ എന്താണ് വേണ്ടത്. രണ്ടാമത്തെ അനുഗ്രഹം തന്റെ ഉള്ളിലുള്ള കരുത്താണ്. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്.

അത് നല്‍കിയ കരുത്ത് തനിക്കുണ്ട്. അതിനാല്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. കാൻസറിനെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂവെന്നും നിഷ പറയുന്നു. കാൻസര്‍ രോഗികള്‍ക്കു വിഗ് നിര്‍മ്മിക്കാൻ നിഷ ജോസ് കെ.മാണി തലമുടി പൂര്‍ണമായും മുണ്ഡനം ചെയ്തു നല്‍കിയത് അടക്കമുള്ള പലതും നേരത്തെ കേരളം ചര്‍ച്ചയാക്കിയതായിരുന്നു. ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറായിരുന്നു നിഷ.

ഒന്നിലേറെ തവണ നിഷ മുടി മുഴുവനും രോഗികള്‍ക്കു വിഗ് നിര്‍മ്മിക്കാനായി നല്‍കിയിട്ടുണ്ട്. മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ജോസ് കെ.മാണിയും നിഷയും കുടുംബവും നോമ്പ് എടുത്ത ശേഷമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുൻപ് മുടി വിഗിന് നല്‍കിയത്.