വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ട; ഷൂട്ടിങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ഹൈക്കോടതി

Spread the love

 

സ്വന്തം ലേഖകൻ

 

കൊച്ചി: വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. ഷൂട്ടിങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി ചുണ്ടിക്കാട്ടി.

 

സിനിമ നിര്‍മ്മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ സിനിമാ ചിത്രീകരണത്തിനായി നിര്‍മ്മാതാവ് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ദേവസ്വം കമ്മീഷണര്‍ നിരസിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവസ്വം കമ്മീഷണര്‍ സിനിമാ ഷൂട്ടിങിനും അതോടൊപ്പം വാഹനപാര്‍ക്കിങ്ങിനുമുള്ള അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.

 

ഇക്കാര്യം കൊച്ചിൻ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണം. എന്തെങ്കിലും കാരണവശാല്‍ വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് സിനിമാഷൂട്ടിങ് അനുവദിക്കുകയാണെങ്കില്‍ അത് വിശ്വാസികളുടെ ക്ഷേത്രദര്‍ശനത്തെ ബാധിക്കും. സാധാരണ സിനിമാഷൂട്ടിങ് നടക്കുമ്ബോള്‍ ബൗണ്‍സേഴ്സ് അടക്കം ഉണ്ടാകും. ഈ ബൗണ്‍സേഴ്സ് വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് അനുവദിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.