video
play-sharp-fill

ഇന്ന് 11മണിക്കും നാലിനും ഇടയിൽ വലിയ  ശബ്ദത്തോടെ  മൊബൈലില്‍ മെസേജ് വരും! പേടിക്കേണ്ട

ഇന്ന് 11മണിക്കും നാലിനും ഇടയിൽ വലിയ ശബ്ദത്തോടെ മൊബൈലില്‍ മെസേജ് വരും! പേടിക്കേണ്ട

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പകൽ 11 മുതൽ വൈകുന്നേരം 4:00 വരെ വിവിധയിടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേകതരത്തിൽ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും.

 

എന്നാൽ ഇത്തരത്തിൽ സംഭവിക്കുമ്പോൾ ആരും ഭയക്കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ചില അടിയന്തരഘട്ടങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് സന്ദേശങ്ങൾ നിങ്ങളുടെ ഫോണിൽ വന്നേക്കാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്രസർക്കാരും ചേർന്നുള്ള സെൽ ബ്രോഡ്കാസ്റ്റ് ടെസ്റ്റിംഗിന്റെ ഭാഗമായാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മുന്നറിയിപ്പുകൾ കൃത്യസമയത്ത് ആളുകളിൽ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണിത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ജാഗ്രത നിർദ്ദേശങ്ങൾ എന്നിവ അതിവേഗം ജനങ്ങളുടെ എത്തിക്കുന്ന പദ്ധതിയുടെ പരീക്ഷണം ആണിത്. അതുകൊണ്ട് ഫോണിൽ അസാധാരണമായ ശബ്ദങ്ങളും സന്ദേശങ്ങളോ വന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.