ദുബായില്‍ നിന്ന് പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെത്തിയ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പിഴയിട്ട് കസ്റ്റംസ്; നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കേണ്ടി വന്നത് 2.5 ലക്ഷം രൂപ വരെ

Spread the love

കാഞ്ഞങ്ങാട്: പരിധിയിലധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ച്‌ ദുബൈയില്‍ നിന്നെത്തിയ നഗരസഭാ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് വിമാനത്താവളത്തില്‍ കസ്റ്റംസ് പിഴയിട്ടു.

video
play-sharp-fill

കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലിം ലീഗ് അംഗങ്ങളായ സി.എച്ച്‌.എ സുബൈദ, റസിയ, ഐശ, മുന്‍ കൗണ്‍സിലര്‍മാരായ റഹ്മത്, മറിയം, ഖദീജ ഹമീദ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.

‘കാഞ്ഞങ്ങാട് സംഗമം’ എന്ന പരിപാടിയില്‍ സംബന്ധിക്കാനാണ് ഇവര്‍ യു എ ഇയിലെത്തിയത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് തിരികെ വരുന്നതിനിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗം ഇവരെ തടഞ്ഞുനിര്‍ത്തിയത്. ആറുപേരും പരിധിയിലധികം സ്വര്‍ണവളയും മാലയും അണിഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴയിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നരലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം പിഴയിട്ടതായാണ് വിവരം. ആഭരണങ്ങള്‍ പിഴയടച്ചതിന് ശേഷം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ ആറുപേരില്‍ നിന്നും മുസ്ലിം ലീഗ് വിശദീകരണം തേടിയതായാണ് അറിയുന്നത്.