കരുവാറ്റ വള്ളംകളിയില്‍ സംഘര്‍ഷം: മൂന്ന് പേര്‍ അറസ്റ്റില്‍; പിടിയിലായവരെ നാളെ കോടതിയില്‍ ഹാജരാക്കും  

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

ഹരിപ്പാട് : കരുവാറ്റ സിബിഎല്‍ മത്സരത്തിനുശേഷം തുഴച്ചില്‍കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.

 

കരുവാറ്റ സ്വദേശികളായ പരിത്തിക്കാട്ടില്‍ ഹൗസില്‍ അനൂപ്, പുത്തൻപറമ്പ് വീട്ടില്‍ അനീഷ് (കൊച്ചുമോൻ), കൈതോട്ട് പറമ്പ് വീട്ടില്‍ പ്രശാന്ത് എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശനിയാഴ്ച നടന്ന മത്സര വള്ളംകളിക്ക് ശേഷമാണ് നാട്ടുകാരും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചില്‍ കാരുമായി സംഘര്‍ഷം ഉണ്ടായത്. വള്ളംകളി നടക്കുന്നതിനിടയില്‍ ഇരു വിഭാഗവും തമ്മില്‍ ചെറിയ തോതില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്ന് മത്സരത്തില്‍ പരാജയപ്പെട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ് അംഗങ്ങളെ നാട്ടുകാര്‍ കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് അടിപിടിയില്‍ കലാശിച്ചത്.

 

എസ് എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ക്യാമ്പിലെ ഭക്ഷണവും മറ്റു സാധന സാമഗ്രികളും പ്രതികള്‍ നശിപ്പിക്കുകയും ചെയ്തു. 9 തുഴച്ചില്‍കാര്‍ക്കും നാട്ടുകാരില്‍ ഒരാള്‍ക്കും പരുക്കേറ്റു. തുഴച്ചിലുകാരായ ലാല്‍, രതീഷ്, അഖില്‍, ഗഗൻ, പ്രശാന്ത് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

 

എട്ടാമത് സിബിഎല്‍ ജലോത്സവത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടനാണ് ജേതാവായത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനെ തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് യുബിസി ട്രോഫി കരസ്ഥമാക്കിയത്. പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതിനാണ് മൂന്നാംസ്ഥാനം.

 

ലൂസേഴ്സ് മത്സരത്തില്‍ എൻസിഡിസിയുടെ നിരണം ചുണ്ടൻ ഒന്നാമതെത്തി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തില്‍ സെന്റ് പയസ് ടെൻത്, ചമ്പക്കുളം, പായിപ്പാട് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.