
കോട്ടയം ശാസ്ത്രി റോഡിലും കളക്ട്രേറ്റിന് സമീപവും ചുവട് ദ്രവിച്ച് അപകടഭീഷണി ഉയർത്തി നിൽക്കുന്നത് നിരവധി മരങ്ങൾ; പൊതുസ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ഉടൻ മുറിച്ചു മാറ്റണമെന്ന് ജില്ലാ വികസനസമിതിയോഗം
കോട്ടയം: പൊതുസ്ഥലങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് ജില്ലാ വികസനസമിതിയോഗം.
കോട്ടയം ശാസ്ത്രി റോഡിലും കളക്ട്രേറ്റിന് സമീപവും ചുവട് ദ്രവിച്ച് അപകടഭീഷണി ഉയർത്തി നിൽക്കുന്നത് നിരവധി മരങ്ങളാണ്.
കഴിഞ്ഞ ദിവസം കളക്ടറേറ്റിന് സമീപമുണ്ടായ അപകടം ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്നു വികസനസമിതി വിലയിരുത്തി.
മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്വമായി കാണാതെ വകുപ്പുകളും സ്വകാര്യസ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴൂരിലെ മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ലെന്നും പ്രദേശത്ത് ക്ഷീരകര്‍ഷകര്‍ ഏറെയുള്ളതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. പായിപ്പാട് അംബേദ്കര്‍ കോളനിയിലേക്കുള്ള റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.