Spread the love

 

സ്വാന്തം ലേഖകൻ

video
play-sharp-fill

 

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെൻഷൻ സെന്ററില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു.

 

23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. 5 പേരുടെ നില ഗുരുതരം. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്ററിലാണ് സ്ഫോടനം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

 

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. ആന്റി ടെററിസ്റ്റ് വിംഗ് അട്ടിമറി സാദ്ധ്യത പരിശോധിക്കുന്നുണ്ട്

 

അഞ്ചു പേരുടെ നിലഗുരതരമാണ്. വെള്ളിയാഴ്ച തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയാണ് അവിടെ നടന്നത്. ഹാളിന്റെ നടുക്കാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

പൊട്ടിത്തെറിക്ക് ശേഷം ആളുകള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് ഒരു മൃതദേഹം കത്തി കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ തൊട്ടടുത്ത കെട്ടിടങ്ങളും കുലുങ്ങി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. പൊള്ളലേറ്റവര്‍ നിരവധി പേരുണ്ട്. സ്‌ഫോടന കാരണം കണ്ടെത്താനാണ് പൊലീസ് ശ്രമം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്ഥലത്തെത്തി.

 

ഗുരതരമായി പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്‌ഫോടന നടന്നിടത്ത് വൻതോതില്‍ ജനങ്ങള്‍ തടിച്ചു കൂടുന്നുണ്ട്. ആരേയും കണ്‍വെൻഷൻ സെന്ററിനുള്ളിലേക്ക് പൊലീസ് കടത്തി വിടുന്നില്ല.