
സ്വന്തം ലേഖകൻ
കല്പറ്റ: മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഹെര്‍ണിയ ശസ്ത്ര ക്രിയയ്ക്ക് ശേഷം വൃഷ്ണം നീക്കേണ്ടി വന്ന കേസില്‍ ഡിഎംഒ പ്രാഥമിക റിപ്പോര്‍ട്ട് ഡിഎച്ചിഎസിന് കൈമാറി.
ശസ്ത്രക്രിയയ്ക്ക് ശേഷം നല്‍കേണ്ട പരിചരണത്തില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍. പരാതിക്കാരൻ, ആരോപണ വിധേയൻ എന്നിവരെ കേട്ടാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചികിത്സാ പിഴവ് ഉണ്ടോ എന്ന് വിദഗ്ധ സമിതി പരിശോധിക്കും. ആരോഗ്യ വകുപ്പിലെ തന്നെ ക്ലാര്‍ക്ക് തോണിച്ചാല്‍ സ്വദേശി ഗിരീഷ് ആണ് പരാതിക്കാരൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചികിത്സാ പിഴവില്‍ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സര്ജൻ ഡോ. ജുബേഷിനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാൻ പോലും സാധിക്കാതെ ദുരിതത്തിലായ തോണിച്ചാല്‍ സ്വദേശി ഗിരീഷിനെക്കുറിച്ച് നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു.
സെപ്റ്റംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നല്‍കിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടര്‍ന്ന് രക്തയോട്ടം നിലക്കുകയും ഇയാളുടെ ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പരാതിപ്പെട്ടെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.
പിന്നീട് ഡിഎംഒക്ക് പരാതി നല്‍കിയെങ്കിലും അപ്പോഴും നടപടി ഒന്നും ഉണ്ടായില്ല. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസെത്തി മൊഴിയെടുത്തു, എഫ്ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഐപിസി 338 സെക്ഷൻ പ്രകാരം മെഡിക്കല്‍ നെഗ്ലിജെന്‍സ് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പിലെ ക്ലര്‍ക്കാണ് ഗിരീഷ്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നാലുവര്‍ഷം ജോലി ചെയ്തിട്ടുമുണ്ട്. അതേ സ്ഥാപനത്തില്‍ നിന്നാണ് ഗിരീഷിന് ഈ ദുരിതം നേരിടേണ്ടി വന്നത്.



