
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അദ്ധ്യാപകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടൻ നല്‍കണമെന്നും തുക മുൻകൂറായി നല്‍കണമെന്നുമുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിഎസ്ടിഐ ഉള്‍പ്പെടെയുള്ള അദ്ധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. പദ്ധതിയുടെ കീഴില്‍ ഒരു വിദ്യാര്‍ത്ഥിക്ക് എട്ട് രൂപ നിരക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ചെലവ് വരികയാണ് എങ്കില്‍ ഇത് ആരു വഹിക്കും എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.



