
സ്വന്തം ലേഖിക
മാടപ്പള്ളി: കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.
സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളി സമരപ്പന്തലില്‍ നടന്ന ഉപവാസ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സബീഷ് നെടുമ്പറമ്പിലാണ് ഉപവാസസമരം നടത്തിയത്. സജി മഞ്ഞക്കടമ്പില്‍, എസ് രാജീവന്, വി ജെ ലാലി, മാത്തുക്കുട്ടി പ്ലാത്താനം, പ്രസാദ് ഉരുളികുന്നം, മിനി വിജയകുമാര്‍, എംആര്‍ മഹേഷ്, ജെയിംസ് കാലാവടക്കാന്, ബിനു മൂലയില്‍, കെഎ തോമസ് എന്നിവര്‍ സംസാരിച്ചു.



