
സ്വന്തം ലേഖഖൻ
പാലക്കാട്: ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. മണ്ണാർക്കാട് ടിപ്പുസുൽത്താൽ റോഡിലാണ് സംഭവം. കടിയേറ്റ മോഷ്ടാവ് പിടിവിട്ട് ബൈക്കിൽ രക്ഷപ്പെട്ടു. മണ്ണാർക്കാട് സ്വദേശി ലതയുടെ മാലയാണ് മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്. രാവിലെ ജോലിക്ക് പോകാനിറങ്ങിയതായിരുന്നു ലത.
ബസിറങ്ങി നടക്കുന്നതിനിടെ പിന്നിൽ ബൈക്കിന്റെ ശബ്ദം കേട്ടു. തൊട്ടടുത്ത നിമിഷം കഴുത്തിലെ മാലയ്ക്ക് പിടിവീണു. മോഷ്ടാവ് മാല വലിച്ചെടുക്കുന്നതിനിടെ ലത മോഷ്ടാവിന്റെ കയ്യിൽ ആഞ്ഞു കടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ യുവാവ് പിടിവിട്ടു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കള്ളന്റെ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. പ്രതിക്കായി മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.



