ചെറിയ ശരീരവും വലിയ മനസുമായി ടോമി ജേക്കബ് യാത്രയായി; സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള ജേക്കബിന്‍റെ ആഗ്രഹം കുടുംബവും ശരിവെച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഉഴവൂര്‍: നൂറ് സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള ശരീരത്താല്‍ ആറടിയിലേറെ ഉയരമുള്ളവരേക്കാള്‍ നന്മകള്‍ സമ്മാനിച്ച്‌ ടോമി ജേക്കബ് (64) യാത്രയായി. വൈദ്യുതി വകുപ്പില്‍ കാഷ്യറായി തുടങ്ങി ഇടുക്കി ജില്ലാ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായി വിരമിച്ച ചീക്കപ്പാറയില്‍ ടോമി ജേക്കബ് എന്നും ശ്രദ്ധനേടിയിരുന്നത് പൊക്കക്കുറവിനാലായിരുന്നു.

കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തൊടുപുഴ എന്നിവിടങ്ങളിലെ കെഎസ്‌ഇബി ഓഫീസുകളിലായിരുന്നു ജേക്കബിന്‍റെ സേവനം. കൈയില്‍ ബാഗും പിടിച്ച്‌ സാധാരണക്കാരെപ്പോലെ ബസില്‍ ചാടിക്കയറി യാത്ര നടത്തുന്ന ജേക്കബിന്‍റെ ചിത്രം ഇന്നും നാടിന്‍റെ ഓര്‍മയില്‍ സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട് ദേവമാത കോളജിലും മുവാറ്റുപുഴ നിര്‍മല കോളജിലുമായിരുന്നു ജേക്കബിന്‍റെ കോളജ് പഠനം. മൂവാറ്റുപുഴ കോളജില്‍ പൊക്കക്കുറവിനെ മറികടക്കാൻ പ്രത്യേക ഇരിപ്പിടവും ക്രമീകരിച്ചിരുന്നു.

ക്രിക്കറ്റിനോട് വലിയ ആവേശമായിരുന്നു ജേക്കബിനെന്ന് സുഹൃത്തും അയല്‍വാസിയുമായ ഡോ. ജയ്‌സ് ചെമ്മനാത്ത് ഓര്‍മിക്കുന്നു. നാളെ സംസ്‌കാരശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കാനാണ് ജേക്കബിന്‍റെ ആഗ്രഹപ്രകാരം കുടുംബത്തിന്‍റെ തീരുമാനം.