
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ – ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു.
ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഫാസ് അബ്ദുൾ ജലീൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.



