
സ്വന്തം ലേഖകൻ
പുതിയ ചിത്രമായ ഗരുഡൻ്റെ പ്രമോഷണല്‍ പരിപാടിക്കിടെ നടൻ ദിലീപിനെതിരായ കേസിലെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത്. വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ഗരുഡൻ എന്ന സിനിമയുടെ ദുബായിലെ പ്രമോഷനിടെ ദിലീപിൻ്റെയും സ്വപ്ന സുരേഷിൻ്റെയും കേസുകള്‍ ചൂണ്ടാട്ടിയ സുരേഷ് ഗോപി, കോടതി പറയുന്നത് വരെ ഒരാളും കുറ്റവാളിയാണെന്ന് വിശ്വസിക്കില്ലെന്നാണ് പറഞ്ഞത്. ഇതാണ് രാജ്യത്തെ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിലരെ മനഃപൂര്‍വം പ്രതികളാക്കുന്ന പൊലീസ് നടപടികള്‍ നമ്മള്‍ ഒത്തിരിതവണ കണ്ടിട്ടുണ്ട്. പൊലീസല്ല അന്തിമവിധി തീരുമാനിക്കുന്നത്. കോടതിയാണ് അന്തിമ വിധി തീരുമാനിക്കുക. അതുകൊണ്ടുതന്നെ കോടതിയുടെ അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൻ്റെ പുതിയ ചിത്രം ഗരുഡനെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥയില്‍പ്പോലും വലിയ മാറ്റങ്ങള്‍ വരുത്താൻ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതിയെക്കുറിച്ചുള്ള വലിയ സന്ദേശം ‘ഗരുഡൻ’ നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വീണ്ടും പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഗരുഡന് ഉണ്ട്. ദുബായിലെ പ്രമോഷണല്‍ പരിപാടിക്ക് സുരേഷ് ഗോപിക്കൊപ്പം സംവിധായകൻ അരുണ്‍ വര്‍മ, നടൻ സിദ്ധീഖ്, അഭിരാമി, ദിവ്യപിള്ള എന്നിവരടക്കമുള്ളവരും പങ്കെടുത്തു.
ഗരുഡൻ വിശേഷം ഇങ്ങനെ
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലറായ ‘ഗരുഡൻ’ തീയറ്ററുകളിലേക്ക് എത്തുകയാണ്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറില്‍ ലിസിറ്റൻ സ്റ്റീഫൻ ആണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും ‘ഗരുഡൻ’ എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും വീഡിയോകളും നല്‍കുന്ന സൂചന. ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് ‘ഗരുഡൻ’.



