കോട്ടയം ഈരാറ്റുപേട്ടയിൽ കാപ്പാ ചുമത്തി യുവാവിനെ കരുതൽ തടങ്കലിൽ അടച്ചു; ജയിലിലായത് മോഷണം, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ യുവാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. തെക്കേക്കര മന്തക്കുന്ന് ഭാഗത്തു പുത്തൻപുരക്കൽ വീട്ടില്‍ ഹക്കിം മകന്‍ അഫ്സൽ (25) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത്.

ഈരാറ്റുപേട്ട, കറുകച്ചാൽ, പാലാ, കടുത്തുരുത്തി, തിടനാട് എന്നീ സ്റ്റേഷനുകളിൽ മോഷണം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ നടപടി ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.